SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

എം.എൽ.എമാരെ സൂക്ഷിക്കണം, റിസോർട്ട് ബുക്ക് ചെയ്ത് ടി.വി.കെ

f

ചെന്നൈ: ഇന്ന് ജയിക്കുന്ന തങ്ങളുടെ സ്ഥാനാർത്ഥികളെ പാർപ്പിക്കാനായി ടി.വി.കെ റിസോർട്ട് ബുക്ക് ചെയ്തു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എം.എൽ.എമാരെ സംരക്ഷിക്കുന്നതിനായിട്ടാണ് നീക്കം.

മഹാബലിപുരത്തിന് അടുത്തുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിലാണ് സൗകര്യങ്ങളൊരുക്കിയത്. വിജയിച്ചവർ പനയൂരിലെ പാർട്ടി ആസ്ഥാനത്തെത്തണമെന്ന് വിജയ് നിർദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞത് 100 സ്ഥാനാർഥികളെയെങ്കിലും താമസിപ്പിക്കാൻ പാകത്തിലുള്ള റിസോർട്ട് ബുക്ക് ചെയ്യണമെന്നാണ് വിജയ് പാർട്ടി നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അത്രത്തോളം ആത്മവിശ്വാസത്തിലാണ് ടി.വി.കെ.

ഇന്ന് ക്രമസമാധാന പ്രശ്നങ്ങളൊഴിവാക്കാൻ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വികെ ജനറൽ സെക്രട്ടറി ആദവ് അർജുന തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയിട്ടുണ്ട്. ഡി.എം.കെ സഖ്യം, ടി.വി.കെ, എൻ.ഡി.എ സഖ്യം എന്നിവർക്ക് വ്യത്യസ്ത സർവേകൾ വ്യത്യസ്ത വിജയസാദ്ധ്യതകളാണ് പ്രവചിച്ചിരുന്നത്. ഈ അനിശ്ചിതത്വം കണക്കിലെടുത്താണ് പാർട്ടിയുടെ മുൻകരുതൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360