SignIn
Kerala Kaumudi Online
Friday, 15 May 2026 10.56 PM IST

ഇന്ധന പ്രതിസന്ധി: ഓഫീസിലേക്കുള്ള യാത്രകൾ കുറയ്ക്കണം,​ വർക്ക് ഫ്രം ഹോം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

modi-

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ,​ ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി വർക്ക് ഫ്രംഹോം പോലുള്ള രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും മോദി നിർദ്ദേശിച്ചു. ഓഫീസുകളിലേക്കുള്ള യാത്രകൾ കുറയ്ക്കുന്നത് വഴി ഇന്ധന ലാഭവും അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഇന്ത്യൻ വിപണിയിലെ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഹൈദരാബാദിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതാൽപര്യം മുൻനിർത്തി വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസ്, വിർച്വൽ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോൾഡീസൽ വില വലിയ രീതിയിൽ ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും കാർ പൂളിംഗ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവാഹങ്ങൾക്കും അവധിക്കാല ആഘോഷങ്ങൾക്കുമായി വിദേശയാത്രകൾ നടത്തുന്നതിന് പകരം രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നത് ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PM NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360