SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

തിര. കമ്മിഷണറെ തിരഞ്ഞെടുക്കൽ സമിതിയിൽ കേന്ദ്രമന്ത്രി എന്തിനെന്ന് സുപ്രീംകോടതി

f

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ കേന്ദ്രമന്ത്രി എന്തിനാണെന്ന് സുപ്രീംകോടതി. മൂന്നംഗ പാനലിൽ ഒരാൾ നിഷ്‌പക്ഷനായിരിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ,​തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ്. അതിന്റെ യുക്തിയെയാണ് കോടതി ചോദ്യം ചെയ്‌തത്.

ഇത്തരത്തിൽ പാനലിനെ നിയോഗിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന തുടങ്ങിയവരാണ് ഹർജിക്കാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360