SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.35 AM IST

ക്ഷേമ പദ്ധതികളുമായി സുവേന്ദു സർക്കാർ, ഊണിന് 5 രൂപ,​ മാസം സ്ത്രീകൾക്ക് 3000 രൂപ

sd

കൊൽക്കത്ത: മീൻ കൂട്ടി ഊണിന് അഞ്ച് രൂപ,​ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ,​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾക്ക് അനുവാദമില്ല- പശ്ചിമ ബംഗാളിൽ സുവേന്ദു സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികളിൽ ചിലതാണിവ.

 സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ

ഇന്നുമുതൽ വിതരണം ചെയ്യും

 400 പ്രത്യേക ക്യാന്റീനുകളിലൂടെ ആഴ്ചയിൽ രണ്ടുതവണ അഞ്ച് രൂപയ്ക്ക് മീൻകൂട്ടിയുള്ള ഊണ് ലഭ്യമാക്കും

 പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കും.

 അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

നാടുകടത്തും മുമ്പ് ഇവരെ താമസിപ്പിക്കുന്നതിന് പ്രത്യേക സെന്ററുകൾ സ്ഥാപിക്കും.

ബംഗ്ലാദേശി കുടിയേറ്റക്കാരെ ബി.എസ്.എഫിന് കൈമാറും.

 പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന ക്രമക്കേടുകൾ തടയുന്നതിനായി

അടുത്ത ബഡ്ജറ്റ് സമ്മേളനത്തിൽ പുതിയ റിക്രൂട്ട്‌മെന്റ് നയം കൊണ്ടുവരും.

 2021ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും

 ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എം.എൽ.എമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ വിവിധ ജില്ലകളിൽ യോഗങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360