
ന്യൂഡൽഹി: കർണാടകയിൽ ഡി.കെ. ശിവകുമാർ ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ലോക്‌ഭവനിലെ ഗ്ലാസ് ഹൗസിൽ സത്യപ്രതിജ്ഞാചടങ്ങ്
നടക്കും. ഇന്നലെ ബംഗളൂരുവിൽ നടന്ന യോഗത്തിൽ അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പദവിയൊഴിഞ്ഞ സിദ്ധരാമയ്യയാണ് ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി നിർദ്ദേശിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുളള രൺദീപ് സിംഗ് സുർജെവാല എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു യോഗം. ശിവകുമാർ ഇന്നലെ ഗവർണർ താവർചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയിൽ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയ്‌ക്ക് സുപ്രധാന വകുപ്പ് ലഭിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |