
ന്യൂഡൽഹി: പുതിയ ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിനു കീഴിൽ പുതിയ ടീമിനെ രൂപീകരിക്കാൻ അഴിച്ചുപണിക്കൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതിയിൽ നിർണായക യോഗം ചേർന്നു. ഇതിന്റെ തുടർച്ചയായി സംസ്ഥാന അദ്ധ്യക്ഷൻമാർ അടക്കം പങ്കെടുക്കുന്ന ഉന്നത ഭാരവാഹി യോഗം ഇന്ന് ബി.ജെ.പി ആസ്ഥാനത്ത് തുടങ്ങും. കേരള അദ്ധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും പങ്കെടുക്കും. സംഘടനാ ചട്ടം പ്രകാരം നിതിൻ നബിനു കീഴിൽ ഈ മാസം ബി.ജെ.പിയുടെ പുതിയ ടീം നിലവിൽ വരേണ്ടതുണ്ട്.ഇപ്പോൾ കേന്ദ്ര മന്ത്രിസഭയിൽ ഉള്ളവരെ അടക്കം ഉൾപ്പെടുത്തി പുതിയ ടീമിനെ ഉടൻ പ്രഖ്യാപിക്കും.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമിത് ഷാ,രാജ്നാഥ് സിംഗ്,ജെ.പി നദ്ദ തുടങ്ങിയ മുതിർന്ന മന്ത്രിമാരും അദ്ധ്യക്ഷൻ നിതിൻ നബിനും പങ്കെടുത്തു. വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നിർണയവും ചർച്ചയായി. 18ന് 10 സംസ്ഥാനങ്ങളിലായി 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നാല് സീറ്റുകൾ വീതവും, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും ജാർഖണ്ഡിൽ രണ്ട് വീതവും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഒരു സീറ്റ് വീതവും ഒഴിവുകൾ വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |