
ഗ്ലാസ്ഗോ: സ്‌കോട്ട്‌ലാൻഡിലെ ഗ്ലാസ്ഗോ വേദിയായ കോമൺവെൽത്ത് ഗെയിംസിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ പാകിസ്ഥാൻ ബോക്സിംഗ് താരം ഖ്വദ്രത്തുള്ളയെ ടീം ഹോട്ടലിൽ നിന്ന് കാണാതായി. താരത്തിന്റെ പാസ്‌പോർട്ടും റിട്ടേൺ ടിക്കറ്റും ടീം മാനേജരുടെ കൈവശം ഇരിക്കെയാണ് ഈ തിരോധാനം. ഖ്വദ്രത്തുള്ളയെ കൂടാതെ നാല് ഉഗാണ്ടൻ ബോക്സർമാരും ടീം ഹോട്ടലിൽ നിന്ന് മുങ്ങിയെന്നാണ് വിവരം. താരങ്ങളുടെ തിരോധാനം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
2022 ലെ ബർമിംഹാം കോമൺവെൽത്ത് ഗെയിംസിനിടെ പാക് ബോക്‌സർമാരായ സുലൈമാൻ ബലൂച്ച്, നസീറുള്ള ഖാൻ എന്നിവരെയും കാണാതായിരുന്നു.
അഗാർക്കർ തെറിച്ചേക്കും
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്ത് നിന്ന് അജിത് അഗാർക്കറെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജൂണിൽ കരാർ അവസാനിച്ച അഗാർക്കർ മൂന്ന് മാസംകൂടി ബി.സി.സി.ഐ കാലാവധി നീട്ടി നൽകിയിരുന്നു. 2027ലെ ഏകദിന ലോകകപ്പുവരെ അഗാർക്കർക്ക് വീണ്ടും കരാർ നീട്ടി നൽകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇപ്പോഴദ്ദേഹത്തെ മാറ്റുന്നത് സംബന്ധിച്ച് ബി.സി.സി.ഐ ഭാരവാഹികൾ ചർച്ച തുടങ്ങിയെന്നാണ് അറിയുന്നത്.രോഹിത് ശർമയുടെ ഏകദിന കരിയർ അവസാനിപ്പിക്കാൻ അഗാർക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നീക്കം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് സെഞ്ചുറി നേടിയതോടെ സിലക്ടർമാരുടെ ഈ നീക്കം തിരിച്ചടിയായി. രോഹിതിനെ ടീമിൽ നിന്ന് ഒവിവാക്കുമെന്ന് സംബന്ധിച്ച
വിവരം പുറത്തുപോയതാണ് ബി.സി.സി.ഐ അധികൃതരെ പ്രധാനമായും ചൊടിപ്പിച്ചത്.
സീനിയർ കളിക്കാരുമായി സിലക്ഷൻ കമ്മിറ്റിക്ക് കൃത്യമായ ആശയവിനിമയമില്ലെന്ന പരാതികൾ ബി.സി.സി.ഐക്ക് മുന്നിലെത്തിയിട്ടുണ്ട്. അഗാർക്കർക്ക് പകരം വി.വി,എസ് ലക്ഷ്മൺ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് എത്തിയേക്കും.
ടെസ്റ്ര് പരമ്പര പങ്കിട്ട
പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസമും വെസ്റ്റിൻഡീസ് ക്യാപ്ടൻ റോസ്റ്റൺ ചേസും ട്രോഫിയുമായി. രണ്ടാം മത്സരത്തിൽ ഇന്നലെ പാകിസ്ഥാൻ 8 വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര 1-1ന് സമനിലയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |