SignIn
Kerala Kaumudi Online
Thursday, 06 August 2026 4.42 PM IST

ട്രെയിനിൽ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരാണോ? ഇനി മുതൽ നിങ്ങൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കും

bed-roll-kit
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ട്രെയിനിൽ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇന്ത്യൻ റെയിൽവെ പങ്കുവച്ചിരിക്കുന്നത്. സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനാണ് പലരും എസി കോച്ചുകൾ തിരഞ്ഞെടുക്കുന്നത്. എസി കോച്ചുകളിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഉപയോഗപ്രദമാകുന്ന ഒരു തീരുമാനമാണ് റെയിൽവെ എടുത്തിരിക്കുന്നത്.

ആർഎസി ടിക്കറ്റ് ലഭിക്കുന്നവർക്ക് ട്രെയിനിൽ കയറാനുള്ള അവകാശം ഉറപ്പാണെങ്കിലും സാധാരണയായി രണ്ട് ആർഎസി യാത്രക്കാർ ഒരു ബെർത്ത് പങ്കിട്ടാണ് യാത്ര ചെയ്യേണ്ടി വരുന്നത്. ടിക്കറ്റ് പരിശോധിച്ച ശേഷം ആരെങ്കിലും യാത്ര റദ്ദാക്കിയാൽ ഒഴിവ് വരുന്ന ബെർത്ത് ആർഎസി യാത്രക്കാർക്ക് മുൻഗണനാക്രമത്തിൽ അനുവദിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ലഭിക്കുകയാണെങ്കിൽ ആർഎസി ടിക്കറ്റ് കൺഫേം ടിക്കറ്റ് ആയി മാറുകയും ഒരു സിംഗിൾ ബെർത്ത് സ്വതന്ത്രമായി ലഭിക്കുകയും ചെയ്യും.

ഇത്തരത്തിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ നേരിട്ടിരുന്ന പ്രധാന പ്രശ്നമാണ് സഹയാത്രികരുമായി ബെഡ്‌റോളോ പുതപ്പോ പങ്കിടേണ്ടി വരികയെന്നത്. ഇനി മുതൽ ഇത്തരത്തിലുള്ള 'അഡ്‌ജസ്റ്റ്മെന്റ് 'വേണ്ട. എസി ചെയർ കാർ ഒഴികെയുള്ള എല്ലാ എസി ക്ലാസുകളിലും യാത്ര ചെയ്യുന്ന ഓരോ ആർഎസി യാത്രക്കാരനും പ്രത്യേകം ബെഡ്‌റോൾ കിറ്റ് നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. രാത്രി യാത്രകളിൽ ഒരേ ബെർത്ത് പങ്കിടുന്ന പരിചയമില്ലാത്ത യാത്രക്കാരുമായി ഒരു ബെഡ്‌റോൾ കിറ്റ് മാത്രം പങ്കിടേണ്ടി വരുന്നതിനെതിരെ നിരന്തരം പരാതികൾ ഉയർന്നിരുന്നു. സുരക്ഷക്കുറവ്, ശുചിത്വക്കുറവ് തുടങ്ങിയ കാരണങ്ങൾ പരാതിയിലൂടെ ചൂണ്ടിക്കാട്ടിയതിനത്തുടർന്നാണ് റെയിൽവെ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

പുതിയ നിർദേശം കർശനമായി നടപ്പാക്കാൻ ട്രെയിനിലെ ജീവനക്കാർ, ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർമാർ (ടി.ടി.ഇ.), ഹൗസ് കീപ്പിംഗ് ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും റെയിൽവെ നിർദേശം നൽകിയിട്ടുണ്ട്. അർഹരായിട്ടുള്ളവ‌ർ യാത്രയ്ക്കിടെ ബെഡ്‌റോൾ കിറ്റ് ലഭിക്കാത്ത പക്ഷം ട്രെയിനിലുള്ള ടി.ടി.ഇ.യെ സമീപിക്കുകയോ റെയിൽ മദദ് ഹെല്പ്ലൈൻ നമ്പറായ 139 വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് റെയിൽവെ നിർദേശം നൽകിയിട്ടുണ്ട്.

English Summary

Indian Railways will now provide a separate bedroll kit to each RAC ticket holder in all AC classes, excluding AC chair cars. This decision follows numerous passenger complaints about hygiene and safety issues from sharing bedrolls on shared berths. The new policy aims to enhance comfort and cleanliness for RAC passengers, with staff instructed for strict implementation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAYS, AC COACH PASSENGERS, RAC PASSENGERS, RAILWAY BEDROLL KIT, TRAIN TRAVEL INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360