SignIn
Kerala Kaumudi Online
Thursday, 06 August 2026 8.48 AM IST

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു; ബംഗ്ലാദേശ് മുൻ ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോൾ ബോംബേറ്

shakib-al-hasan
ആക്രമിക്കപ്പെട്ട വീട്, ഷാക്കിബ് അൽഹാസൻ

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹാസന്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. മഗുരയിലെ കേശബ് മോറിലുള്ള വീടിന് നേരെ ഇന്നലെ രാത്രി 8.45ഓടെയാണ് ആക്രമണം ഉണ്ടായത്. ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ശ്രീലങ്കയിലാണ് ഷാക്കിബ് ഇപ്പോഴുള്ളത്. ആൾതാമസമില്ലാതെ പൂട്ടിയിട്ടിരുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ ഷാക്കിബ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനലുകൾ തകർത്ത അക്രമികൾ വീടിന് തീയിട്ടതായാണ് ബംഗ്ലദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ പാർലമെന്റ് അംഗമായിരുന്നു ഷാക്കിബ്. 2024ൽ ബംഗ്ലദേശ് വിട്ട ഷാക്കിബ് കുടുംബത്തോടൊപ്പം യുഎസിലാണ് താമസിക്കുന്നത്.

English Summary

Former Bangladesh cricket captain Shakib Al Hasan's empty residence in Magura was attacked with a petrol bomb last night. Attackers broke windows and set the house on fire. The incident occurred after Shakib participated in a virtual press conference by former Prime Minister Sheikh Hasina. Police have increased deployment in the area following the attack.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAKIB AL HASAN HOUSE, BOMB ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360