SignIn
Kerala Kaumudi Online
Friday, 05 June 2026 2.58 AM IST

ഇന്ത്യ- വെനസ്വേല ധാരണ, എണ്ണവ്യാപാരം വർദ്ധിപ്പിക്കും

d

ന്യൂഡൽഹി: ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയുമായി ഉർജ്ജ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യ. ഏകാധിപതി നിക്കോളാസ് മധുറോവ് സ്ഥാനഭ്രഷ്ടനായ ശേഷം യു.എസ് നേതൃത്വത്തിൽ വെനസ്വേലൻ എണ്ണയ്‌ക്ക് വിപണി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണിത്.

യു.എസ് സഹായത്തോടെ നിലവിൽ വന്ന പുതിയ സർക്കാരിലെ ആക്‌ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിൽ ചർച്ച നടത്തി. വെനസ്വേലൻ ഊർജ്ജ മേഖല ഒരു അടിസ്ഥാന പരിവർത്തനത്തിന് വിധേയമാകുന്നതിനാൽ,ഇന്ത്യയുമായുള്ള ഊർജ്ജ പങ്കാളിത്തം നിർണായകമാണെന്ന് വിദേശകാര്യ സെക്രട്ടറി രുദ്രേന്ദ ടാൻഡൻ പറഞ്ഞു. വരും വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ എണ്ണ എത്തിക്കാൻ വെനിസ്വലയ്‌ക്ക് ആഗ്രഹമുണ്ട്. നിലവിൽ വെനസ്വേല മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണ്. വെനസ്വേലൻ ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്തിയ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കും.

ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങളും വ്യാപാരം,നിക്ഷേപം,ആരോഗ്യ സംരക്ഷണം,ഓട്ടോമൊബൈൽസ്,മൃഗസംരക്ഷണം, ഗതാഗതം,കാർഷിക ഉപകരണങ്ങൾ,ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ച ചെയ്‌തു. നിർണായക ധാതുക്കളുടെ മേഖലയിലും സഹകരിക്കും. വെനസ്വേല ലാറ്റിൻ അമേരിക്കയിലെ ഒരു മൂല്യവത്തായ പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. ജനങ്ങളുടെ പരസ്പര നേട്ടത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360