SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.26 PM IST

'ആശങ്കകൾ അവഗണിക്കാൻ കഴിയില്ല': സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

READ ENGLISH VERSION
sonam-wangchuk
നിരാഹാര സമരത്തിനിടെ സോനം വാങ്ചുക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലഡാക്കിലെ സ്വകാര്യ ആശുപത്രിയായ മെദാന്തയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. നിലവിൽ സർക്കാർ ആശുപത്രിയായ സഫ്ദർജംഗ് ആശുപത്രിയിൽ കഴിയുന്ന വാങ്ചുകിനെ മാറ്റാനുള്ള ഔദ്യോഗിക ഉത്തരവ് ഉച്ചഭക്ഷണത്തിന് ശേഷം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

തന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി വാങ്ചുക് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയത്. സഫ്ദർജംഗ് ആശുപത്രിയിൽ അദ്ദേഹത്തെ നിർബന്ധിച്ച് ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന് വാങ്ചുകിന്റെ അഭിഭാഷകൻ അഖിൽ സിബൽ കോടതിയെ അറിയിച്ചു. ഫോൺ പിടിച്ചെടുത്തെന്നും ആരെയും കാണാൻ അനുവദിക്കുന്നില്ലെന്നും പൊലീസ് കർശന പരിശോധന നടത്തുന്നുണ്ടെന്നും കത്തിൽ പറയുന്നു. വാങ്ചുകിനെ മെദാന്തയിലേക്ക് മാറ്റുന്നതിൽ കേന്ദ്രത്തിന് എതിർപ്പില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ അനുമതിയോടെ മാത്രമേ അത് സാധ്യമാകൂ എന്ന് അദ്ദേഹം വാദിച്ചു.

ജന്തർ മന്തറിൽ തുടർച്ചയായ 21 ദിവസം നിരാഹാരം കിടന്ന വാങ്ചുകിനെ കഴിഞ്ഞ ദിവസമാണ് ബലംപ്രയോഗിച്ച് പൊലീസ് ഡൽഹി സഫ്ദർ ജങ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന കോടതി ഹർജി പരിഗണിച്ച്, വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

English Summary

Environmental activist Sonam Wangchuk, on a hunger strike over the NEET paper leak, has secured Delhi High Court permission to transfer from Safdarjung Hospital to private Medanta hospital in Ladakh due to deteriorating health. Wangchuk alleged forced isolation at Safdarjung. The Centre expressed no objection to the move, but required official government permission for the transfer to proceed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONAM WANGCHUK, PROTEST, LATESTNEWS, JANTAR MANTAR CLASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360