
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14കാരിയെ ലഹരി നൽകി കൂട്ടമാനഭംഗത്തിനിരയാക്കി. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഗാന്ധി മാർക്കറ്റിൽവച്ച് പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്ത് മാരിശെൽവം കാറിൽ കയറ്റിക്കൊണ്ടി പോവുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് ലഹരി കലർന്ന പാനീയം നൽകി.
ആളൊഴിഞ്ഞ സ്ഥലത്തെത്തുകയും മറ്റുചിലർകൂടി അവിടെയെത്തുകയും ചെയ്തു. തുടർന്ന് ഇവർ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ പിന്നീട് കാറിൽനിന്ന് പുറത്തെറിഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയിൽ പീഡനത്തിനിരയായതായി കണ്ടെത്തി. മാരിശെൽവത്തെ നാട്ടുകാർ പിടികൂടി മർദ്ദിച്ചശേഷം പൊലീസിലേൽപ്പിച്ചു. ഉപദ്രവിച്ചവരിൽ ഒന്നിലധികം ആളുകളുണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ
പ്രതിഷേധിച്ചു. തിരുച്ചിറപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |