
ചെന്നൈ: ബി.ജെ.പി വിടുമെന്നും പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടെ കെ. അണ്ണാമലൈയുടെ തീരുമാനം ഇന്നറിയാം.ഇന്ന് ചെന്നൈയിൽവച്ച് നിർണായകമായ പ്രഖ്യാപനം നടത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽവച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തീരുമാനം അറിയിക്കുകയും രാജിക്കത്ത് നൽകുകയും ചെയ്തു. എന്നാൽ അനുനയത്തിനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി നേതൃത്വം. രാജി വയ്ക്കുന്നതായി സംസാരമില്ലെന്ന് തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |