
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മുന്നേറ്റത്തിന് തടയിടുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗത്തിനെ ബി.ജെ.പിയിലെത്തിക്കാൻ ശ്രമം. മുതിർന്ന ബി.ജെ.പി നേതാവായ ഒരു പ്രമുഖ നടി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. വിജയ്‌യുമായി അടുത്ത ബന്ധമുള്ള ഒരാൾ എതിർ പാർട്ടിയിൽ ചേരുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. വിജയുടെ രണ്ട് മക്കളും സംഗീതയ്ക്ക് ഒപ്പമാണ്. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലോ ആഘോഷങ്ങളിലോ ഇവരെ കണ്ടിരുന്നില്ല. ഈ വേളയിൽ തൃഷയുടെ സാന്നിദ്ധ്യവും ചർച്ചയായിരുന്നു. സംഗീതയുടെ വിവാഹ മോചന ഹർജി ഈ മാസം ചെങ്കൽപ്പേട്ട് കുടുംബ കോടതി പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |