
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. 60 വിമത എം.എൽ.എമാർക്ക് പിന്നാലെ കൂടുതൽ എം.എൽ.എമാരും എം.പിമാരും മറുകണ്ടം ചാടാൻ തയ്യാറാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മമത ബാനർജി ഇന്ന് വിളിച്ചു ചേർത്ത യോഗത്തിൽ എട്ട് എം.എൽ.എമാരും ആറ് എം.പിമാരും മാത്രമാണ് എത്തിയത്. ആറ് എം.പിമാരിൽ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളുണ്ട്. ലോക്സഭയിൽ മാത്രം തൃണമൂലിന് 29 എം.പിമാരുണ്ട്. ഇതിൽ നാല് പേർ മാത്രമാണ് പങ്കെടുത്തത്. 13 രാജ്യസഭാ എം.പിമാരിൽ 11 പേർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയാണ് യോഗത്തിൽ പങ്കെടുത്ത എം.പിമാരിൽ ഒരാൾ. മദൻ മിത്ര, ബീന മൊണ്ടൽ, അഷിമ പത്ര, ഫിർഹാദ് ഹക്കിം, കുനാൽ ഘോഷ്, സോവന്ദേബ് ചട്ടോപാധ്യായ, ബിമൻ ബാനർജി, അശോക് ദേബ് എന്നിവരാണ് പങ്കെടുത്ത എംഎൽഎമാർ.
തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ അറുപതോളം എംഎൽഎമാർ ചേർന്നാണ് വിമത വിഭാഗം രൂപീകരിച്ചത്. ഇന്നലെ ഋതബ്രത നടത്തിയ യോഗത്തിന് ശേഷമാണ് ഈ ഭിന്നത പരസ്യമായത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തൃണമൂലിന്റെ നേതാവായി മമത തന്നെ തുടരണമെന്നാണ് ഒരുകൂട്ടം എംഎൽഎമാർ വാദിക്കുന്നത്. ബുധനാഴ്ച പ്രതിപക്ഷ നേതാവായി ഋതബ്രത അധികാരമേറ്റ ശേഷം, തൃണമൂൽ വിഭജിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്ന് ഋതബ്രത മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |