
ചെന്നൈ: കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'മക്കൾ ശക്തി ഇയക്കം" എന്ന സംഘടന അണ്ണാമലൈയുടെ പാർട്ടിയായി മാറും.
ആദ്യഘട്ടത്തിൽ ഓൺലൈനായി അംഗങ്ങളെ ചേർക്കും. www.wetheleader.org എന്ന സൈറ്റു മുഖേനയാണിത്. ഇതിനോടകം അഞ്ച് ലക്ഷം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
രാഷ്ട്രീയ നിലപാടുകളും മൂല്യബോദ്ധവും പഠിപ്പിക്കാൻ എ.പി.ജെ അബ്ദുൽ കലാം സെന്റർ ഫോർ പൊളിറ്റിക്സ് കോയമ്പത്തൂരിൽ ആരംഭിക്കും. 'മാറ്റം കൊണ്ടുവരാൻ നമുക്കും മാറാം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. സാധാരണക്കാരുടെ രാഷ്ട്രീയത്തിനായുള്ള പോസിറ്റീവ് പാതയായിരിക്കും ഞങ്ങളുടേത്"- വീഡിയോ സന്ദേശത്തിൽ അണ്ണാമലൈ പറഞ്ഞു.
ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയും, തന്റെ അഭിപ്രായത്തെ മാനിക്കാത്തതുമാണ് കെ.അണ്ണമലൈ പാർട്ടി വിടാൻ കാരണം. വിജയ് രാഷ്ട്രീയ പാർട്ടിയുമായി രംഗത്തിറങ്ങി രണ്ടു വർഷം പിന്നിട്ടപ്പോൾ അധികാരത്തിലെത്തിയ സാഹചര്യവും , ഡി.എം.കെ, അണ്ണാ ഡി.എം.കെ എന്നിവയിൽ നിന്ന് അണികളുടെ ചോർച്ചയുമാണ് സ്വന്തമായി പാർട്ടിയുണ്ടാക്കാൻ അണ്ണാമലൈയെ പ്രേരിപ്പിച്ചത്
കഴിഞ്ഞ ആറ് വർഷമായി ബി.ജെ.പിയിലൂണ്ടായിരുന്നിട്ടും, തന്റെ 'തമിഴ് സ്വത്വം"ത്യജിച്ചിട്ടില്ലെന്ന് അണ്ണാമലൈ വീഡിയോ സന്ദേശത്തിൽ പറയുന്നു.ബി.ജെ.പി വിടാനുള്ള തീരുമാനം തിടുക്കത്തിലെടുത്തതല്ല.രാഷ്ട്രീയം ഒരു കുടുംബത്തിന്റേതല്ല. സ്ഥിരം നേതാക്കൾ, എം.പിമാർ, എം.എൽ.എമാർ എന്ന ആശയം തകർക്കും. സാധാരണക്കാരുടെ രാഷ്ട്രീയം കൊണ്ടുവരും- അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെത്തിയ അണ്ണാമലൈയ്ക്ക് അനുയായികൾ വൻ സ്വീകരണമാണ് ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |