SignIn
Kerala Kaumudi Online
Saturday, 06 June 2026 2.06 AM IST

ബി.ജെ.പി നീക്കം തടയാൻ മമത ലോക്‌സഭയിലേക്ക്?

e

ന്യൂഡൽഹി: പശ്ചിമബംഗാളിൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങവെ കൂടുതൽ പ്രതിരോധത്തിനും ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയിലെ പ്രതിപക്ഷ കക്ഷികൾക്കൊപ്പം ബി.ജെ.പിയെ നേരിടാനും ലക്ഷ്യമിട്ട് തൃണമൂൽ നേതാവ് മമതാ ബാനർജി ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആലോചിക്കുന്നതായി സൂചന. മമതയ്‌ക്ക് മത്സരിക്കാൻ മുൻ ക്രിക്കറ്റ് താരമായ ബഹറാംപൂർ എം.പി യൂസഫ് പഠാൻ രാജിവച്ചേക്കും.

1997ൽ തൃണമൂൽ സ്ഥാപിച്ച സമയത്ത് ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മമതയുടെ പ്രവർത്തനം. 1984-ൽ ജാദവ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് സി.പി.എം നേതാവ് പരേതനായ സോമനാഥ് ചാറ്റർജിയെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തിയ മമത 2011ൽ പാർട്ടി ആദ്യമായി അധികാരത്തിലെത്തുന്നതു വരെ തുടർന്നു. കൊൽക്കത്ത സൗത്ത് മണ്ഡലത്തിൽ നിന്ന് ആറു തവണ എം.പിയായി. ലോക്‌സഭയിലേക്ക് മടങ്ങിയെത്തി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് മമതയുടെ ലക്ഷ്യം. 2024ലെ തിരഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ് നേതാവ് അ ധീർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയ യൂസഫ് പഠാൻ രാജിവയ്‌ക്കാൻ സന്നദ്ധ അറിയിച്ചെന്നാണ് സൂചന.

ബംഗാളിൽ അധികാരം നഷ്‌ടപ്പെട്ട തൃണമൂലിലെ ഇരുപതോളം എം.പിമാരെ ബി.ജെ.പി ബന്ധപ്പെടുന്നതായി സൂചനയുണ്ട്. എം.പിമാരായ കകോളി ഘോഷ് ദസ്തിദാർ, സുഖേന്ദു ശേഖർ റോയ്, ശാന്തനു സെൻ തുടങ്ങിയവർ നേതൃത്വത്തെ പരസ്യമായി ചോദ്യ ചെയ്‌തവരാണ്. ഇവർക്കൊപ്പമുള്ള മറ്റ് എംപിമാർ ആരെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ. റിബൽ എംപിമാരുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.

റിബലായവരുമായി

മമതയുടെ ചർച്ച

ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ പിന്തുണ നൽകിയ എം.എൽ.എമാരുമായി നേരിട്ട് സംസാരിച്ച് അനുനയിപ്പിക്കാൻ മമത നീക്കം തുടങ്ങി. ബി.ജെ.പി സഹായമുണ്ടെന്ന് കരുതുന്ന ഋതബ്രത വിളിക്കുന്ന യോഗങ്ങളിൽ പതിവായി പങ്കെടുക്കുന്ന നേതാക്കളാണിവർ. അതിനിടെ കൂടുതൽ എം.എൽ.എമാർ തങ്ങൾക്കൊപ്പം വരുമെന്ന് ഇന്നലെ ഋതബ്രത മാദ്ധ്യമങ്ങളോട് പറഞ്ഞു.

തൃ​ണ​മൂ​ൽ​ ​പു​നഃ​സം​ഘ​ട​ന:
അ​ഭി​ഷേ​ക് ​തു​ട​രും

ന്യൂ​ഡ​ൽ​ഹി​:​ ​മ​രു​മ​ക​ൻ​ ​അ​ഭി​ഷേ​ക് ​ബാ​ന​ർ​ജി​യെ​ ​നി​ല​നി​റു​ത്തി​യും​ ​വി​ശ്വ​സ്‌​ത​രെ​യും​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യും​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​പു​നഃ​സം​ഘ​ടി​പ്പി​ച്ച് ​മ​മ​താ​ ​ബാ​ന​ർ​ജി.​ ​മ​മ​ത​യു​ടെ​ ​കൊ​ൽ​ക്ക​ത്ത​ ​കാ​ളി​ഘ​ട്ട് ​വ​സ​തി​യി​ൽ​ ​ന​ട​ന്ന​ ​ദേ​ശീ​യ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​നേ​രി​ടു​മ്പോ​ഴും​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​അ​ഭി​ഷേ​ക് ​ബാ​ന​ർ​ജി​യെ​ ​നി​ല​നി​റു​ത്തി​യ​ ​മ​മ​ത,​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ഹാ​യി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​രാ​ജ്യ​സ​ഭാ​ ​എം​പി​മാ​രാ​യ​ ​ഡെ​റി​ക് ​ഒ​ബ്രി​യ​നെ​യും​ ​ഡോ​ള​ ​സെ​ന്നി​നെ​യും​ ​ദേ​ശീ​യ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​രാ​യി​ ​നി​യ​മി​ച്ചു.​ ​ച​ന്ദ്രി​മ​ ​ഭ​ട്ടാ​ചാ​ര്യ​യാ​ണ് ​പു​തി​യ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ.​ ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​സു​ബ്ര​താ​ ​ബ​ക്ഷി​യെ​ ​ദേ​ശീ​യ​ ​വൈ​സ്‌​പ്ര​സി​ഡ​ന്റാ​ക്കി.​ ​അ​തേ​സ​മ​യം​ ​മു​ൻ​ ​കൊ​ൽ​ക്ക​ത്ത​ ​മേ​യ​റാ​യ​ ​ഫി​ർ​ഹാ​ദ് ​ഹ​ക്കീ​മി​നെ​ ​ഒ​ഴി​വാ​ക്കി.​ ​അ​ഭി​ഷേ​ക് ​ബാ​ന​ർ​ജി​യു​മാ​യി​ ​അ​ടു​പ്പ​മു​ള്ള​ ​നി​ര​വ​ധി​ ​യു​വ​ ​നേ​താ​ക്ക​ളും​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ ​പ​ട്ടി​ക​യി​ലി​ല്ല.​ ​പാ​ർ​ട്ടി​ക്കു​ള്ളി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സ​ങ്കീ​ർ​ണ​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ലു​ട​നീ​ള​മു​ള്ള​ ​എ​ല്ലാ​ ​ക​മ്മി​റ്റി​ക​ളെ​യും​ ​പോ​ഷ​ക​ ​സം​ഘ​ട​ന​ക​ളെ​യും​ ​മ​മ​ത​ ​പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360