
ന്യൂഡൽഹി: മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 9 ഇന്ത്യക്കാരിലൊരാൾ മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ(ടിസ്) നിന്ന് ബിരുദാനന്തര ബിരുദം നേടിയ ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ശ്രുതിക ബരൻവാൾ(25) ആണെന്ന് തിരിച്ചറിഞ്ഞു. മറ്റ് എട്ടുപേർ ഗുരുഗ്രാം സ്വദേശികളാണ്.
ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ റബ്ബർ, കെമിക്കൽ, പോളിമർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ ജോലി നേടിയ,ശ്രുതിക അതിന്റെ കാര്യങ്ങൾക്കായി ഡൽഹിയിലെത്തിയതായിരുന്നു. സുഹൃത്തും സഹപാഠിയുമായ അമൻ സിങ്ങുമായി ഫോണിൽ സംസാരിക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. ശ്രുതികയുടെ നിലവിളി ശബ്‌ദം അമൻ കേട്ടിരുന്നു. ഫോൺ വിച്ഛേദിക്കപ്പെടുകയും പിന്നീട് സ്വിച്ച് ഒാഫ് ആകുകയും ചെയ്‌തു. ഡൽഹിയിലെ ഒരു സുഹൃത്ത് വഴി ഡൽഹി പൊലീസിനെ ബന്ധപ്പെട്ടപ്പോളാണ് അപകടവാർത്ത അറിഞ്ഞത്.
അതേസമയം ഹോട്ടൽ നടത്തിപ്പുകാരായ ജയ് മിശ്ര ഇപ്പോഴും ഒളിവിലാണ്. ഹോട്ടലിന്റെ താഴെ നിലയിൽ തീപിടിത്തത്തിന് കാരണമായ റെസ്റ്റോറന്റും നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് അധികൃതർ കണ്ടെത്തി. ടീ സ്റ്റാളിനുള്ള അനുമതിയുടെ പേരിലാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |