SignIn
Kerala Kaumudi Online
Friday, 12 June 2026 2.51 AM IST

വീട്ടമ്മമാരുടെ മാസവരുമാനം 30,000 ആയി കണക്കാക്കണം, വാഹനാപകടക്കേസുകളിൽ സുപ്രീംകോടതി നിർദ്ദേശം

READ ENGLISH VERSION
sc

ന്യൂഡൽഹി: വാഹനാപകടക്കേസുകളിൽ നഷ്‌ടപരിഹാരം നിശ്ചയിക്കുന്ന സമയത്ത് വീട്ടമ്മമാരുടെ മാസവരുമാനം 30,000 രൂപയായി കണക്കാക്കണമെന്ന് സുപ്രീംകോടതി. വീട്ടമ്മമാർ രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യവും വികസനപാതയിലെ നിർണായകവുമായ ഘടകമാണ്.

വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഭർത്താവിനും കുട്ടികൾക്കുമായി കഷ്‌ടപ്പെടുന്നവരാണ്. രാജ്യത്തിന്റെ ഭാവിമുകുളങ്ങളെ വാർത്തെടുക്കുന്നവരാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ.കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2001ൽ പഞ്ചാബിലെ വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് 62.78 ലക്ഷം രൂപ നഷ്‌ടപരിഹാരം വിധിച്ചുകൊണ്ടാണിത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിച്ച 8.43 ലക്ഷം രൂപ അപര്യാപ്‌തമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360