SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.27 AM IST

11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു  ടാക്സി ഡ്രൈവ‌ർ അറസ്റ്റിൽ

xfd

മൃതദേഹം വനമേഖലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിലെ മെഹ്റോളിയിൽ കുടുംബത്തിനൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു.

ദിവസക്കൂലിക്ക് ജോലിക്കുപോകുന്ന കുടുംബത്തിലെ ബാലികയാണ് ക്രൂരതയ്‌ക്കിരയായത്. മണിക്കൂറുകൾക്കകം ടാക്സി ‌ഡ്രൈവറെ പൊലീസ് പിടികൂടി. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. മകളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പൊലീസ് തെരച്ചിൽ ആരംഭിച്ചത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തട്ടിക്കൊണ്ടുപോയ കാര്യം വ്യക്തമായി. തുടർന്ന് 20 ടീമുകൾ തെരച്ചിൽ നടത്തി. ഉച്ചയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ പറഞ്ഞതനുസരിച്ച് ഫരീദാബാദ്-ഗുരുഗ്രാം റോഡിന് സമീപമുള്ള വനമേഖലയിൽ നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. ബീഹാർ സ്വദേശിയായ ബബ്‌ലു കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GIRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360