SignIn
Kerala Kaumudi Online
Thursday, 25 June 2026 2.08 AM IST

അൻപോടെ മുതൽവൻ, ഗർഭിണിയുടെ അടുത്തെത്തി നിയമന ഉത്തരവ് നൽകി

cc

ചെന്നൈ: പൂർണ്ണ ഗർഭിണിക്ക് വേദിയിൽ നിന്ന് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. തമിഴ്‌നാട് സർക്കാർ വിവിധ തസ്തികകളിലേക്ക് 401 പേരെ നിയമിക്കുന്ന ചടങ്ങിലായിരുന്നു ഈ നടപടി. അക്ഷയലക്ഷ്മി എന്ന സ്ത്രീക്കാണ് വിജയ് സദസ്സിലേക്ക് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകിയത്.

383 അസിസ്റ്റന്റ് എൻജിനീയർമാരും (ഇലക്ട്രിക്കൽ), 18 അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർമാർക്കുമാണ് ഇന്നലെ നിയമന ഉത്തരവ് നൽകിയത് വേദിയിലെത്തി ഉത്തരവ് കൈപ്പറ്റുന്നതിനായി അക്ഷയലക്ഷ്മിയുടെ പേര് വിളിച്ചപ്പോഴാണ് അവർ ഗർഭിണിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കിയത്. ഉടൻതന്നെ, അവരെ വേദിയിലേക്ക് വിളിക്കേണ്ടെന്നും താൻ അവരുടെ അടുത്തേക്ക് പൊയ്‌ക്കൊള്ളാമെന്നും വിജയ് പറയുകയായിരുന്നു.

പിന്നാലെ അദ്ദേഹം വേദിയിൽ നിന്നിറങ്ങി അക്ഷയലക്ഷ്മിയുടെ അടുത്തെത്തി, നിയമന ഉത്തരവ് കൈമാറി. അക്ഷയ്‌ലക്ഷ്മി അദ്ദേഹത്തോട് നന്ദി പറയുന്നതും അദ്ദേഹം അവരോട് സന്തോഷത്തോടെ വിവരങ്ങൾ ചോദിച്ചറിയുന്നതുമായ വീഡിയോ പിന്നീട് വൈറൽ ആയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360