
ന്യൂഡൽഹി: നീറ്റ് യു.ജി പുന:പരീക്ഷ മികച്ച രീതിയിൽ നടത്തിയെന്ന് കേന്ദ്ര ക്യാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. കേന്ദ്രസർക്കാരിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണിത്. ടീം വർക്കിന്റെ ഉത്തമ ഉദാഹരണമാണെന്ന് വ്യക്തമാക്കിയ മോദി, കേന്ദ്രമന്ത്രിമാരെയും മന്ത്രാലയങ്ങളെയും ഉദ്യോഗസ്ഥരെയും സുരക്ഷാ ഏജൻസികളെയും അടക്കം അഭിനന്ദിച്ചു. ഭരണതലത്തിൽ വെല്ലുവിളി ഉയരുന്ന മറ്റു വിഷയങ്ങളിലും ഇതേ മാതൃക ഇനിയും പിന്തുടരണമെന്ന് മന്ത്രിസഭാ അംഗങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷ നടത്തിപ്പിന്റെ വിശദാംശങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |