
ചെന്നൈ: കുരങ്ങുകൾ കൂട്ടമായെത്തി വളഞ്ഞതിനെത്തുടർന്ന് പരിഭ്രാന്തയായ യുവതി മലമുകളിൽനിന്ന് വീണുമരിച്ചു. സൗത്ത് തിട്ടങ്കുളം സ്വദേശി അനിതയാണ് (24) മരിച്ചത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്നലെയാണ് സംഭവം. കഴുകുമലൈ കഴുകസാലമൂർത്തി ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാർ സന്നിധിക്കടുത്താണ് അപകടമുണ്ടായത്. ഭർത്താവ് സുരേഷുമൊത്ത് ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു. ഒരുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
പ്രധാന ക്ഷേത്രത്തിൽ തൊഴുതശേഷം ഇരുവരും മലമുകളിലുള്ള ഉച്ചിപ്പിള്ളയാർ കോവിലിലേക്ക് കയറി. ഇതിനിടെ അനിത കുരങ്ങുകൾക്ക് പഴം നൽകുകയും അവ കൂട്ടമായെത്തി വളയുകയും ചെയ്തു. പരിഭ്രാന്തയായ യുവതി അടിതെറ്റി വീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും പൊലീസുമെത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |