SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.07 AM IST

 മോക്ക് ഇംപീച്ച്‌മെന്റിന് അനുമതിയില്ല രാംലീല റാലിക്ക് നിയന്ത്രണം,​ സമരം തുടരുമെന്ന് 'ഇന്ത്യ'

d

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം ശക്തമാക്കാൻ 'ഇന്ത്യ" സഖ്യം. മോക്ക് ഇംപീച്ച്‌മെന്റ് പരിപാടിക്ക് അനുമതി നഷേധിച്ചതിനു പിന്നാലെ നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടത്താനിരിക്കുന്ന റാലിക്ക് ഡൽഹി പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

അശോക ഹോട്ടലിൽ നടത്താനിരുന്ന മോക്ക് ഇംപീച്ച്‌മെന്റ് പരിപാടിക്ക് ഹോട്ടൽ അധികൃതർ അനുമതി നൽകിയിരുന്നെങ്കിലും പൊലീസ് ഇടപെട്ടതോടെ തീരുമാനം മാറ്റിയെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. എന്നാൽ സ്വകാര്യ ഹോട്ടൽ അധികൃതരാണ് തീരുമാനമെടുക്കേണ്ടതെന്നും രാംലീല മൈതാനിയിലെ റാലിക്ക് അനുമതി നൽകിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമേ പരിപാടി നടത്താവൂ. സി.സി ടിവി നിരീക്ഷണം, കുടിവെള്ളം, ടോയ്‌ലെറ്റ്, പാർക്കിംഗ് എന്നിവയ്ക്ക് ക്രമീകരണങ്ങൾ വേണം, പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല, രാത്രിയിൽ മൈതാനത്ത് തങ്ങരുത് തുടങ്ങിയവയാണ് നിബന്ധനകൾ.

അതിനിടെ ഉത്സവകാല വ്യാപാരത്തെ ബാധിക്കുമെന്നും റാലി മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികളും രംഗത്തെത്തി.

റാലി നവംബർ പത്തിനുശേഷം നടത്തണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. പ്രധാന വ്യാപാരകേന്ദ്രങ്ങളിലെ ഗതാഗതം തടസപ്പെടുമെന്നാണ് ആശങ്ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360