
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ടതിൽ നിരുപരാധികം മാപ്പ് പറഞ്ഞ് കെ.പി.സി.സി. സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ. മനീഷ് ദുബെ അയച്ച വക്കീൽ നോട്ടീസിനാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മറുപടി. കഴിഞ്ഞ ഒക്ടോബർ 12നായിരുന്നു കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പേജിലെ വിവാദ പോസ്റ്റ്. കെ.പി.സി.സിയുടെ അറിവോടെയല്ലെന്നും, കോൺഗ്രസിന്റെ നിലപാടല്ലെന്നും മറുപടിയിൽ സണ്ണി ജോസഫ് വ്യക്തമാക്കി.
അനുചിതമായ പോസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമിൽ വരാൻ പാടില്ലായിരുന്നു. പൂർണമായും തള്ളിപ്പറയുന്നു. ഭരണഘടന, നീതിന്യായ വ്യവസ്ഥ, ചീഫ് ജസ്റ്റിസ് പദവി എന്നിവയോട് ആദരവ് മാത്രമാണുള്ളത്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. പോസ്റ്റിട്ട വിജയ് തോട്ടത്തിലിനെ സംഘടനയുടെ ഡിജിറ്റൽ മീഡിയ സെല്ലിൽ നിന്ന് പുറത്താക്കി. പരസ്യമായി മാപ്പു പറയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |