
ന്യൂഡൽഹി: ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകും. വെരിഫിക്കേഷൻ റിപ്പോർട്ട് കൊൽക്കത്ത പൊലീസ് പാസ്‌പോർട്ട് ഓഫീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പുതുക്കി നൽകാനുള്ള നടപടി പാസ്‌പോർട്ട് ഓഫീസിൽ ആരംഭിച്ചു.
എസ്.ഐ.ആർ നടപടികളെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവായതാണ് രാജഗോപാലിന് തിരിച്ചടിയായത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വി.ഡി. സതീശനുൾപ്പെടെ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് പുതുക്കി നൽകാൻ തീരുമാനമുണ്ടായത്. ഇന്നലെ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ കൊൽക്കത്തയിലെ വസതിയിൽ രാജഗോപാലിനെ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |