SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.17 AM IST

പുതിയ തൊഴിലുറപ്പ് നിയമം ഇന്ന് മുതൽ

a

□ 125 ദിവസം തൊഴിൽ

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന നിലവിൽ വരും. .

ഗ്രാമീണ കുടുംബത്തിലെ അവിദഗ്ദ്ധ, കായികാദ്ധ്വാന ശേഷിയുള്ള മുതിർന്ന അംഗങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഉറപ്പു നൽകും.ജോലികൾ കേന്ദ്രം തീരുമാനിക്കും.നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകൾ.

തൊഴിലുറപ്പിൽ

നിന്നുള്ള വ്യത്യാസം:

□ തൊഴിലുറപ്പിൽ 100 തൊഴിൽ ദിനങ്ങൾ, വിബി-ജി റാം ജിയിൽ 125

□തൊഴിലുറപ്പിന് 100 ശതമാനം കേന്ദ്ര സഹായം.വിബി-ജി റാം ജിയിൽ കേന്ദ്ര വിഹിതം 60 %

സംസ്ഥാന വിഹിതം 40 %.

തൊഴിലുറപ്പിൽ കൂലി തീരുമാനിക്കുന്നത് സംസ്ഥാനം ,വിബി-ജി റാം ജിയിൽ കേന്ദ്രം

 തൊഴിലുറപ്പിൽ തൊഴിലെടുക്കാൻ വിശാല മേഖല, വിബി-ജി റാം ജിയിൽ ജോലി ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ തടയൽ .

നേട്ടങ്ങൾ:

വേതനം ഒരാഴ്ചയ്ക്കുള്ളിൽ, പുതിയ തൊഴിൽ കാർഡ്.

 ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി 15 ദിവസത്തിനുള്ളിലോ വേതനം നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം

 വർഷത്തിൽ രണ്ടു മാസം വിത്തുവിത, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി ജോലികൾ

 എല്ലാ പ്രവൃത്തികളും ഗ്രാമസഭകളുടെ അംഗീകാരത്തോടെ

ആശങ്ക:

40 ശതമാനം വിഹിതം വഹിക്കേണ്ടത് സംസ്ഥാനങ്ങൾക്ക് ആശങ്ക. ബഡ്‌ജറ്റിൽ തുക വകയിരുത്തിയെങ്കിലും കേരളം, ബി.ജെ.പി ഭരിക്കുന്ന ബിഹാർ, മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങൾക്ക് എതിർപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360