
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മൊബൈൽ ഫോൺ കട കൊള്ളയടിച്ച് കള്ളൻമാർ. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. കരേദ പട്ടണത്തിലെ ഒരു ബസ് സ്റ്റാൻഡിന് സമീപമുള്ള കടയിൽ ഞായറാഴ്ച രാത്രിയായിരുന്നു മോഷണം. ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് വിവരം ഉടമ മനസിലാക്കിയത്. രാത്രി മേൽക്കൂര പൊളിച്ച് കടയ്ക്കുള്ളിൽ കടന്ന മോഷ്ടാക്കൾ, 5 ലക്ഷത്തോളം വിലവരുന്ന 40ഓളം സ്മാർട്ട്ഫോണുകളുമായി കടന്നുകളയുകയായിരുന്നു. കള്ളൻമാരിൽ ഒരാളുടെ ദൃശ്യം സുരക്ഷാ ക്യാമറയിൽ പതിഞ്ഞു. പ്രദേശത്തെ മറ്റൊരു മൊബൈൽ കടയിലും സംഘം മോഷണത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |