
ബംഗളൂരു: ഐ.എസ്.ആർ. ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇയാളുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഇയാളെ ബംഗളൂരുവിൽ എത്തിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ബംഗളൂരു ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |