
മുംബയ്: കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായ ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള കാഴ്‌ച. നൈനിറ്റാൾ, ബാഗേശ്വർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പുറപ്പെടുവിച്ചു. മണ്ണും കല്ലും ഇടിഞ്ഞുവീണതിനാൽ ബദരീനാഥ് ദേശീയ പാതയിലും കേദാർനാഥ് തീർത്ഥാടന പാതയിലും ഗതാഗതം താത്കാലികമായി തടസപ്പെട്ടു. മുംബയിൽ നാളെ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിലും റെഡ് അലർട്ടാണ്. മുംബയിൽ ജന ജീവിതം താറുമാറായി. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗർ, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കർണാടകയിലെ ചില പ്രദേശങ്ങൾ, ജമ്മു കാശ്മീർ, മദ്ധ്യപ്രദേശ്, എന്നിവിടങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |