
വിശാഖപട്ടണം: സ്നേഹത്തിന്റെ പ്രതീകം ഓരോരുത്തർക്കും ഓരോന്നാണ്. താജ്‌മഹൽ മുതൽ ചെറിയ പൂക്കൾ സമ്മാനിക്കുന്നതു വരെ സ്നേഹത്തിന്റെ ഭാഷയാണ്. ആന്ധ്രാ പ്രദേശ് അർത്ഥമുരു ഗ്രാമത്തിലെ സത്തി ശിവ നാരായണ റെഡ്ഡിയുടെ വീട്ടിലെ സ്നേഹത്തിന്റെ പ്രതീകം ഒരു എസ്കലേറ്ററാണ്. മുട്ടുവേദനയാൽ വലയുന്ന ഭാര്യയ്ക്കായി അദ്ദേഹം സ്വന്തമായി പണിത എസ്കലേറ്റർ.
58കാരിയായ സത്യവേണി വേദന കാരണം നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ടിയിരുന്നു. 21 പടികൾ കയറി മുകളിലത്തെ നിലയിലെത്തുമ്പോൾ അവർ നിലവിളിച്ചിരുന്നു.
കർഷകനായ ശിവ നാരായണ റെഡ്ഡിക്ക് എന്തുവില കൊടുത്തും ഒരു പരിഹാരം കാണണമായിരുന്നു. ഒടുവിൽ കണ്ടെത്തി, ഒരു എസ്കലേറ്റർ.
വൻ വിലയ്ക്ക് വാങ്ങുന്നതിനുപകരം സ്വയം നിർമ്മിക്കാൻ തീരുമാനിച്ചു. അങ്ങനെ ഇരുപത് ദിവസം കൊണ്ട് 70,000 രൂപ ചെലവിൽ നിർമ്മിച്ചു
ഒരു എസ്കലേറ്റർ.
അപകട സാദ്ധ്യത
എങ്കിൽ നിൽക്കും
അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ശിവ നാരായണയ്ക്ക് ട്രാക്ടർ, അരി മില്ല് എന്നിവയുടെ മെക്കാനിക്കൽ പണികളറിയാം. ഈ അനുഭവത്തിലാണ് എസ്കലേറ്റർ നിർമ്മിക്കാൻ തീരുമാനിച്ചത്. പലയിടത്തുനിന്നായി എസ്‌കലേറ്ററിന്റെ പ്രവർത്തനം പഠിച്ചു. 1.5 എച്ച്.പിയുള്ള മോട്ടറിലാണ് നിർമ്മിച്ചത്. 21 പടികളിലും സുഗമമായി ഇറങ്ങാനും കയറാനും കഴിയും. 300 കിലോ ഭാരം വരെ താങ്ങാനാകും. അപകടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ ഓട്ടോമാറ്റിക്കായി എസ്‌കലേറ്റർ നിലയ്ക്കും. വൈദ്യുതിയില്ലാത്തപ്പോൾ ഇൻവേർട്ടർ സഹായത്തോടെയും എസ്‌കലേറ്റർ പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |