
മന്ത്രിമാർക്ക് 'റീൽസ് ഗിമ്മിക്ക് ' വേണ്ട
ചെന്നൈ: അഴിമതി സ്വന്തം പാർട്ടിയിലായാലും വച്ചുപൊറിപ്പിക്കില്ലെന്ന് ആദ്യമേ മുന്നറിയിപ്പ് നൽകിയതാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
കേട്ടില്ല. കൈക്കൂലിക്കേസിൽപ്പെട്ട ചെങ്കൽപ്പട്ട് ഈസ്റ്റ് ജില്ലയിലെ മമ്പാടം പഞ്ചായത്ത് പ്രസിഡന്റും ടി.വി.കെയുടെ ജോയിന്റ് സെക്രട്ടറിയുമായ വീരസ്വാമിയെ പാർട്ടിക്കുപുറത്താക്കി.
റോഡ് നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട ബിൽ പാസാക്കുന്നതിനാണ് വീരസ്വാമി 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
ഇതിന്റെ വീഡിയോ പുറത്തായി. വ്യാജവീഡിയോ ആണെന്നായിരുന്നു വീരസ്വാമിയുടെ വാദം.
പൊതുഫണ്ട് ദുരുപയോഗം ചെയ്ത ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചു.
മന്ത്രിമാർ ഇൻസ്റ്റഗ്രാം റീൽസ് ഗിമ്മിക്കുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വിജയ് മന്ത്രിസഭായോഗത്തിൽ അറിയിച്ചു.
മന്ത്രിമാരുടെ 'ഇൻസ്റ്റാഗ്രാം റീൽ ഗിമ്മിക്കുകൾ'ക്കെതിരെ വിമർശനമുണ്ടായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
സർക്കാർ സ്‌കൂളുകളിലെത്തിയ മന്ത്രിമാർ വീഡിയോകളും റീലുകളുമെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും ഇത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും വിമർശനമുയർന്നിരുന്നു.
ടി..വി.കെ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ എസ്. കീർത്തനയെക്കുറിച്ചുള്ള റീൽ അടുത്തിടെ വിവാദമായിരുന്നു. സ്കൂൾ സന്ദർശനത്തിനിടെ മന്ത്രി ഒരു വിദ്യാർത്ഥിയോട് ഇംഗ്ലീഷിൽ ഒരു ചോദ്യം ചോദിച്ചു. വിദ്യാർത്ഥി ബുദ്ധിമുട്ടുമ്പോൾ സമീപത്തുള്ള അദ്ധ്യാപികയെ മന്ത്രി ശകാരിക്കുന്നതായിരുന്നു വീഡിയോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |