SignIn
Kerala Kaumudi Online
Friday, 17 July 2026 2.44 AM IST

ഒരു തൃണമൂൽ എം.പികൂടി രാജിവച്ചു

d

ന്യൂഡൽഹി: മമതാ ബാനർജി പക്ഷത്തിന് വീണ്ടും പ്രഹരം. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എം.പി കോയൽ മാലിക് രാജിവച്ചു. ഇതോടെ രാജ്യസഭയിലെ തൃണമൂൽ അംഗബലം ഒമ്പതായി കുറഞ്ഞു. രാജിവയ്‌ക്കുന്ന നാലാമത്തെ തൃണമൂൽ രാജ്യസഭാ എം.പിയാണ് കോയൽ. നേരത്തെ രാജിവച്ച സുസ്‌മിതാ ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറാക്ക് എന്നിവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. എം.പി സ്ഥാനം രാജിവച്ച കോയൽ ഇന്നലെ ഡൽഹിയിൽ ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്‌ച നടത്തി. സിനിമാ താരമായിരുന്ന കോയലിനെ മമതയാണ് രാഷ‌്‌ട്രീയത്തിലെത്തിച്ചത്. എന്നാൽ രാജ്യസഭയിൽ വരാറുണ്ടായിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360