SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.23 PM IST

ത്രിപുര ഡി.ജി.പിയെ മരിച്ച നിലയിൽ കണ്ടെത്തി

d

അഗർത്തല: ത്രിപുര ഡി.ജി.പി അനുരാഗ് ധങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം,സർവീസ് റിവോൾവർ ഉപയോഗിച്ച് ഡി.ജി.പി സ്വയം വെടിവച്ചതാണെന്ന് റിപ്പോർട്ട്. സംഭവ സ്ഥലം സന്ദർശിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു

1994 ബാച്ച് ഐ.പി.എസ് ഓഫീസറാണ് അനുരാഗ് ധങ്കർ. മൂന്ന് പതിറ്റാണ്ടായി സർവീസിലുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് ത്രിപുരയുടെ പൊലീസ് മേധാവിയായത്. 1995 മുതൽ 2003 വരെ ത്രിപുരയിൽ സേവനം അനുഷ്ഠിച്ച അനുരാഗ് ധങ്കർ പിന്നീട് ഒരു വർഷക്കാലം കൊസവോ യു.എൻ മിഷന്റെ ഭാഗമായി. അതിനു ശേഷം കേന്ദ്ര ഡെപ്യൂട്ടേഷനിൽ സി.ബി.ഐയിലും സി.ഐ.എസ്.എഫിലും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360