SignIn
Kerala Kaumudi Online
Friday, 07 August 2026 2.18 AM IST

ജഡ്‌ജിമാർക്ക് വിരമിക്കൽ പ്രായം പ്രത്യേകമാകാം: സുപ്രീംകോടതി

supreme-court-of-india

ന്യൂഡൽഹി: ജഡ്‌ജിമാർ സർക്കാർ ജീവനക്കാരല്ലെന്നും ​അവരുടെ വിരമിക്കൽ പ്രായം പ്രത്യേകമാകാമെന്നും സുപ്രീംകോടതി. ജില്ലാ ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആക്കണമെന്ന ഓൾ ഇന്ത്യ ജഡ്‌ജസ് അസോസിയേഷന്റെ ഹർജിയിൽ വാദം കേൾക്കവേയാണിത്. ചില സംസ്ഥാനങ്ങൾ റിട്ടയർമെന്റ് പ്രായം വർദ്ധിപ്പിക്കുന്നിനെ എതിർക്കുകയാണെന്ന് ഹർജിക്കാർ അറിയിച്ചു. ജഡ്‌ജിമാർ വ്യത്യസ്‌തമായ വിഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാട്ടി ആവശ്യം തള്ളാനാകില്ലെന്നും കൂട്ടിച്ചേർത്തു. വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളും രണ്ട് ആഴ്ചയ്‌ക്കകം നിലപാട് അറിയിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT OF INDIA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360