SignIn
Kerala Kaumudi Online
Saturday, 08 August 2026 5.58 AM IST

ഷായുടെ അസാന്നിദ്ധ്യം: സഭാ സ്‌തംഭനം തുടരുന്നു, 'രാജ്യസഭാ അദ്ധ്യക്ഷന്റേത് നിരീക്ഷണം മാത്രം'

e

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിദ്ധ്യത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നലെയും പാർലമെന്റിന്റെ ഇരു സഭകളും സ്‌തംഭിച്ചു. പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണമെന്ന രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണന്റെ പരാമർശം നിരീക്ഷണം മാത്രമാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. ബുധനാഴ്ച എഫ്.സി.ആർ.എ ബിൽ ചർച്ചയ്‌ക്കായി ഷാ സഭയിലെത്തുമെന്നാണ് വിവരം. എന്നാൽ അമിത്

ഷാ എപ്പോൾ സഭയിൽ വരണമെന്ന് പ്രതിപക്ഷത്തിന് നിർദ്ദേശിക്കാൻ അവകാശമില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. അദ്ദേഹം സംസാരിക്കാൻ തുടങ്ങിയാൽ പ്രതിപക്ഷം താങ്ങില്ലെന്നും പറഞ്ഞു.

സഭാ അദ്ധ്യക്ഷന്റെ വാക്കുകൾക്ക് സർക്കാർ വില കൽപ്പിക്കുന്നില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു.

ഭരണ-പ്രതിപക്ഷ വാക്‌പോരിനെ തുടർന്ന് രാജ്യസഭയിൽ ഇന്നലെ കാര്യമായ നടപടികളൊന്നും നടന്നില്ല. ലോക്‌സഭ രാവിലെ 11ന് സമ്മേളിച്ചയുടൻ ബഹളത്തെ തുടർന്ന് പിരിഞ്ഞു. 12 മണിക്ക് ചേർന്നപ്പോൾ ബഹളത്തിനിടെ എം.എസ്.എം.ഇ വികസന ഭേദഗതി ബിൽ പാസാക്കി. ഇന്നലെ രാവിലെ പ്രതിപക്ഷം അയോദ്ധ്യാ സംഭാവന കൊള്ള, അമിത് ഷായുടെ അസാന്നിദ്ധ്യം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് പാർലമെന്റിന്റ മുന്നിൽ ധർണ നടത്തി. ജൂലായ് 21 മുതൽ അമിത് ഷാ സഭയിൽ ഹാജരായിട്ടില്ലെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നത് എന്തു കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വ​ന്ദേ​മാ​ത​രം​ ​ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ​ ​അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി​:​ ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​വ​ന്ദേ​മാ​ത​രം​ ​ബി​ല്ലി​ന് ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​‌​ർ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തോ​ടെ​ ​നി​യ​മ​മാ​കും.​ ​വ​ന്ദേ​മാ​ത​ര​ത്തെ​ ​അ​പ​മാ​നി​ക്കു​ക​യോ,​ ​ആ​ല​പി​ക്കു​ന്ന​ത് ​ത​ട​സ​പ്പെ​ടു​ത്തു​ക​യോ​ ​ചെ​യ്‌​താ​ൽ​ ​പ്ര​തി​ക്ക് ​മൂ​ന്നു​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വു​ശി​ക്ഷ​യാ​ണ് ​വ്യ​വ​സ്ഥ​ ​ചെ​യ്‌​തി​രി​ക്കു​ന്ന​ത്.

പ്രതിപക്ഷം ബഹളമുണ്ടാക്കി തിരിച്ചുപോകുമ്പോൾ അമിത് ഷാ രാവിലെ മുതൽ രാത്രി വരെ പാർലമെന്റിലെ ഓഫീസിൽ ജോലി ചെയ്യുകയാണ്

-കിരൺ റിജിജു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNESWS, AMIT SHAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360