SignIn
Kerala Kaumudi Online
Saturday, 08 August 2026 2.10 AM IST

പെസോയിൽ പകുതിയിലേറെ ഒഴിവുകൾ

d

ജനങ്ങളുടെ സുരക്ഷയ്‌ക്ക് വെല്ലുവിളിയെന്ന് എ.എ. റഹീം

ന്യൂഡൽഹി: പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷനിലെ(പെസോ) 594 തസ്തികകളിൽ 303 ഉം ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതൻ പ്രസാദ രാജ്യസഭയിൽ എ.എ. റഹീം എം.പിയെ അറിയിച്ചു. പെട്രോളിയം, കംപ്രസ്ഡ് വാതകങ്ങൾ, സ്ഫോടകവസ്തുക്കൾ തുടങ്ങിയവയുടെ സുരക്ഷ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് പെസോ.

പെസോയിലെ ഒഴിവു നികാത്തത്തത് ജനങ്ങളുടെ സുരക്ഷയ്‌ക്ക് വെല്ലുവിളിയാണെന്ന് എ.എ. റഹീം പറഞ്ഞു. പല ലബോറട്ടറികളിലും സ്ഥാപനങ്ങളിലും സംഭവിക്കുന്ന സ്ഫോടനങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. പെസോയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന സ്ഫോടനങ്ങളിൽ 40 പേർ മരിച്ചു.രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികളുടെ സുരക്ഷയും ജീവനും ചോദ്യം ചെയ്യപ്പെടുകയാണ്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിൽരഹിതരായി കഷ്ടപ്പെടുമ്പോഴാണ് ഒഴിവു നികത്താതെയുള്ള സർക്കാരിന്റെ നടപടിയെന്ന് റഹിം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360