SignIn
Kerala Kaumudi Online
Sunday, 09 August 2026 2.06 AM IST

രാഹുലിനെതിരെ പോസ്റ്റർ ആക്രമണം

poster-against-rahul-gand

പ്രയാഗ്‌രാജ്: ഛാത്രോം കി ഗൂഞ്ച് വിദ്യാർത്ഥി സംവാദ പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പോസ്റ്റർ ആക്രമണം. പരിപാടിയുടെ വേദിയുമായി ബന്ധപ്പെട്ട അനുമതി വിവാദത്തിന് പിന്നാലെയാണ് വേദിയുടെ പരിസരത്തും മറ്റും രാഹുലിനെതിരേ പോസ്റ്ററുകൾ പതിച്ചത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമായി.

ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കെ.പി. കോളേജ് ഗ്രൗണ്ടിൽ പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററുകൾ ആരാണ് സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. പ്രയാഗ്‌രാജിലെ കെ.പി. ഗ്രൗണ്ടിൽ നടത്താനിരുന്ന പരിപാടിയുടെ അനുമതി ആദ്യം പിൻവലിച്ചെങ്കിലും പിന്നീട് അധികൃതർ അനുമതി പുനഃസ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് രാഹുലിനെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്.

English Summary

Rahul Gandhi was targeted with posters in Prayagraj hours before his 'Chhatron Ki Goonj' student dialogue. The posters, criticizing him over Jharkhand student issues, appeared city-wide, intensifying the political rivalry between Congress and BJP. This incident followed a controversy surrounding the event's venue permission, which was initially revoked then reinstated for the KP College Ground. Congress alleges political motives.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDHI, LATESTNEWS, NATIONALNEWS, POSTER ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360