SignIn
Kerala Kaumudi Online
Sunday, 23 August 2026 1.08 AM IST

സിലിഗുരി ഇടനാഴി മമത സർക്കാർ വീഴ്ച വരുത്തി: ഷാ

amit-shah

ന്യൂഡൽഹി: സിലിഗുരി ഇടനാഴി സുരക്ഷിതമാക്കുന്നതിൽ മുൻ മമത ബാനർജി സർക്കാർ വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷയ്ക്കായി ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും മമത നടപടി സ്വീകരിച്ചില്ലെന്ന് ഷാ ആരോപിച്ചു. അതിർത്തി വേലി പൂർത്തിയാക്കാൻ ആവശ്യമായ ഭൂമി നൽകണമെന്നാവശ്യപ്പെട്ട് താൻ നേരിട്ട് മമതയുടെ ഓഫീസിലെത്തി, 'ഇത് ബി.ജെ.പിക്കു വേണ്ടിയല്ല, രാജ്യസുരക്ഷയ്ക്കാണ്' എന്ന് വ്യക്തമാക്കിയെന്നും ഷാ പറഞ്ഞു.

എന്നാൽ മമത അധികാരമൊഴിയുന്നതുവരെ ഭൂമി കൈമാറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രി സുവേന്ദു അധികാരി അധികാരത്തിലെത്തി 45 ദിവസത്തിനുള്ളിൽ 1,129 ഏക്കർ ഭൂമി കൈമാറിയെന്ന് ഷാ അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMIT SHAH, LATESTNEWS, NATIONALNEWS, MAMATA BANARJEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360