SignIn
Kerala Kaumudi Online
Thursday, 03 September 2026 2.07 AM IST

40,000 രൂപയുടെ സൺഗ്ലാസ്: വിജയ്‌യുടെ സ്റ്റൈലൻ കണ്ണട ധരിച്ച് ചെല്ലം

s

സേലം: മേട്ടൂർ ഡാമിന്റെ ഷട്ടർ ഉയർത്താനായാണ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കഴിഞ്ഞ ദിവസം സേലത്ത് എത്തിയത്. ജലവൈദ്യുതപദ്ധതി സന്ദർശിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോകവെ വയലിൽ ജോലി ചെയ്യുകയായിരുന്ന പ്രായമുള്ള സ്ത്രീകളെ കണ്ടു. വാഹനം നിറുത്തിച്ചു. അവരുമായി സംസാരിച്ചു. അതിനിടെ ചെല്ലം എന്ന സ്ത്രീ വന്ന് വിജയ്‌യുടെ കൈയിൽ പിടിച്ചു. തുടർന്ന് പൂന്തോട്ടത്തിലൂടെ നടന്നു. അതിനിടെ വിജയ് തന്റെ സൺഗ്ലാസ് അവർക്ക് സമ്മാനിച്ചു. 40,000 രൂപയിലേറെ വില വരുന്ന ക്രിസ്റ്റ്യൻ ഡിയോർ ബ്രാൻഡിന്റെ സൺഗ്ലാസാണിതെന്നാണ് റിപ്പോർട്ട്. സിനിമയിൽ കാണുന്നത് പോലെ തന്നെയാണ് വിജയ്‌യെന്നും ഭയങ്കര സന്തോഷമായെന്നും പിന്നീട് ചെല്ലം പ്രതികരിച്ചു. ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സന്തോഷത്തിൽ തന്റെ പ്രശ്നങ്ങൾ അദ്ദേഹത്തോട് പറയാൻ മറന്നുപോയെന്നും പറഞ്ഞു.

15 മിനിറ്റോളം വിജയ് അവിടെ ചെലവഴിച്ചു. അവിടെ കൂടിയവർക്ക് സാരികളും മുണ്ടുകളും സമ്മാനമായി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360