
ന്യൂഡൽഹി: രാജവെമ്പാല ഉൾപ്പെടെ വിവിധയിനം മൂർഖൻ പാമ്പുകളുടെ വിഷത്തിനെതിരെ ഫലപ്രദമായേക്കാവുന്ന പുതിയ ആന്റിവെനം വികസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്.സി) ഗവേഷകർ. ജർമ്മനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് ഡെൻമാർക്കിലെ ഗവേഷകരുടെ സഹകരണത്തോടെയാണ് വികസനം. വിവിധ മൂർഖൻ പാമ്പുകളുടെ വിഷം നിർവീര്യമാക്കുന്ന അഞ്ച് നാനോബോഡികളുടെ സംയോജനമാണ് പുതിയ ആന്റിവെനം.
ഒട്ടകം പോലുള്ള മൃഗങ്ങളിൽനിന്നുള്ള പ്രത്യേക നാനോ ആന്റിബോഡികളെ അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിച്ചത്. സ്‌പെക്ടക്ലഡ് കോബ്ര, മോണോക്ല്ഡ് കോബ്ര, കിങ് കോബ്ര, രാജവെമ്പാല എന്നിവയുടെ വിഷത്തിനെതിരെ 'കോക്ക്‌ടെയിൽ' നാനോ ആന്റിബോഡി ഫലപ്രദമാണെന്ന് ഗവേഷകർ വ്യക്തമാക്കി. ഡോ. കാർത്തിക് സുനഗറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.
എലികളിൽ മൂന്ന് ഘട്ട പരീക്ഷണങ്ങളും വിജയിച്ചു. ലാബ് പരീക്ഷണം പൂർത്തിയായെങ്കിലും മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചിട്ടില്ല. ശംഖുവരയൻ, അണലി തുടങ്ങിയ പാമ്പുകളുടെ വിഷത്തിനെതിരെ പുതിയ ആന്റിവെനം നിലവിൽ ഫലപ്രദമല്ല. ഇന്ത്യയിലെ 310 പാമ്പിനങ്ങളിൽ 60 എണ്ണം വിഷമുള്ളവയാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന സ്‌പെക്ടക്ലഡ് കോബ്രയാണ് രാജ്യത്ത് പാമ്പുകടി മരണങ്ങൾക്ക് പ്രധാന കാരണമായ ഇനങ്ങളിലൊന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |