
ന്യൂഡൽഹി: താമരപ്പൂവിന്റെ മാതൃക. ഡിസൈനിന്റെ മദ്ധ്യത്തിൽ തൊഴുകൈകളോടെ 'നമസ്‌തേ". പാരമ്പര്യത്തെ ആധുനികതയുമായി സമന്വയിപ്പിച്ചിരിക്കുന്ന മനോഹര ലോഗോ. രാജ്യം ബ്രിക്‌സിന് ആതിഥേയത്വം വഹിക്കുമ്പോൾ തലയുയർത്തി വിരിഞ്ഞുനിൽക്കുകയാണ് അതിന്റ ലോഗോയും. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ മനോഭാവം, സൗഹാർദ്ദപരമായ ആഗോള സഹകരണം, ഊഷ്മളത, ആദരവ് എന്നീ കാലാതീതമായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ലഗോയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു.
'നമസ്‌തേ" ഇന്ത്യയെയും, നാലു ദളങ്ങൾ സ്ഥാപക അംഗരാജ്യങ്ങളെയും സൂചിപ്പിക്കുന്നു. ആഗോള കൂട്ടായ്മയിലെ വൈവിദ്ധ്യം,ഐക്യം, കരുത്ത് എന്നിവ വിളിച്ചോതുന്നതാണിത്. ബ്രിക്‌സ് സഹകരണത്തിന്റെ അടിസ്ഥാന സ്തംഭങ്ങളായ രാഷ്ട്രീയ-സുരക്ഷാ സഹകരണം, സാമ്പത്തിക-ധനകാര്യ പങ്കാളിത്തം എന്നിവ കൂടി ഉറപ്പിക്കുന്ന ഡിസൈൻ. 'സ്ഥിരത,നൂതനാശയം,സഹകരണം,സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കൽ" എന്ന ഇക്കൊല്ലത്തെ പ്രമേയവുമായി ചേർന്നുനിൽക്കുന്ന ഡിസൈനാണെന്നും സർക്കാർ വ്യക്തമാക്കി. മത്സരം നടത്തിയാണ് ഡിസൈൻ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |