
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിനെ സ്വാഗതം ചെയ്‌ത് ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബം. ശക്തമായ സന്ദേശമെന്ന് ശുഭം ദ്വിവേദിയുടെ ഭാര്യ ഐശാന്യ ദ്വിവേദി പ്രതികരിച്ചു. ഉച്ചകോടിയിൽ ഈ സംഭവത്തെ പരാമർശിച്ചതിന്,കൊല്ലപ്പെട്ട 26 പേരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർത്തു. മനസിന് അൽപം ആശ്വാസമാണ് ഈ നിലപാടെങ്കിലും പ്രമേയം പാസാക്കിയതു കൊണ്ടു മാത്രം ഭീകരതയെ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന് ശുഭത്തിന്റെ പിതാവ് സഞ്ജയ് ദ്വിവേദി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |