
ന്യൂഡൽഹി: പുതിയ നിയമനങ്ങളാകുന്നതുവരെ നിലവിലെ ട്രൈബ്യൂണൽ അംഗങ്ങളുടെ കാലാവധി നീട്ടണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശ . രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിൽ കാലാവധി പൂർത്തിയാക്കിയവരെ തുടരാൻ അനുവദിക്കണം. ഒഴിവുകൾ കാരണം ട്രൈബ്യൂണലുകളുട പ്രവർത്തനം തടസപ്പെടാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ഒഴിവുകൾ നികത്തണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കവെയാണിത്. നിയമന പ്രക്രിയ പുരോഗമിക്കുകയാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |