SignIn
Kerala Kaumudi Online
Thursday, 17 September 2026 2.15 AM IST

ഗുരുവിന്റെ നിർദ്ദേശം, കോടീശ്വരനായ എം.എൽ.എ യാചകനായി

a

മുംബയ്: 3,383 കോടിയുടെ ആസ്തി. മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ എം.എൽ.എ. എന്നാൽ പകലൊന്നു മതിയായിരുന്നു പരാഗ് ഷായുടെ ജീവിതം മാറിമറിയാൻ. പരാഗ് ഷാ തെരുവിൽ യാചകന്റെ വേഷത്തിലെത്തി ഭിക്ഷ യാചിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വന്തം നിയമസഭാമണ്ഡലമായ ഘാട്‌കോപ്പർ ഈസ്റ്റിലെ തെരുവുകളിലാണ് അദ്ദേഹം മണിക്കൂറുകളോളം ഭിക്ഷയാചിച്ചത്. ജൈന ഗുരു നാമ്രമുനി മഹാരാജിന്റെ നിർദ്ദേശപ്രകാരം 'ജൈന ചാതുർമാസ' വ്രതത്തിന്റെ ഭാഗമായാണിത്. മേക്കപ്പിന്റെ സഹായത്തോടെ വേഷം മാറി തെരുവിലിറങ്ങിയത്.

പണവും രാഷ്ട്രീയ പദവിയും നൽകുന്ന എല്ലാ ആഡംബരങ്ങളും സൗകര്യങ്ങളും ഉപേക്ഷിച്ച് സാധാരണക്കാരുടെ ജീവിതം നേരിട്ടറിയാനാണ് താൻ ഈ വേഷം ധരിച്ചതെന്ന് പരാഗ് ഷാ പറഞ്ഞു. തെരുവിലിരുന്ന് കിട്ടിയ 20 രൂപയ്ക്കു മുന്നിൽ തന്റെ കോടിയുടെ ആസ്തി പോലും നിസ്സാരമായി. ദയതോന്നിയ കച്ചവടക്കാരൻ കൊടുത്ത സമൂസയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തെക്കാൾ രുചി തോന്നിയതായും അദ്ദേഹം പറ‌ഞ്ഞു.


തന്റെ സ്വന്തം വീട്ടിലേക്ക് കടന്നപ്പോൾ കാവൽക്കാർ തന്നെ തടഞ്ഞെന്നും പലപ്പോഴും ആളുകളെ സഹായിക്കുന്ന തന്റെ ഒരു സുഹൃത്ത് താൻ യാചക വേഷത്തിൽ അടുത്തെത്തിയപ്പോൾ ഓട്ടിച്ചുവിട്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളോടെ വ്യക്തിയെക്കാൾ ആളുകൾ പണത്തിനും സ്ഥാനത്തിനും അധികാരത്തിനും പ്രാധാന്യം നൽകുന്നതെന്ന പാഠം താൻ പഠിച്ചെന്നും പരാഗ് ഷാ വ്യക്തമാക്കി. കാഴ്ചപ്പാടുകൾ മാറിയതിനൊപ്പം മനുഷ്യരെക്കുറിച്ച് ഒട്ടേറെ അറിവുകളും ലഭിച്ചെന്നും ഷാ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360