
ബോണി കപൂറിനും മക്കൾക്കും നോട്ടീസ്
ന്യൂഡൽഹി: അന്തരിച്ച നടി ശ്രീദേവിയുടെ ചെന്നൈ ഈസ്റ്ര് കോസ്റ്റ് റോഡിലെ സ്വത്തിൽ അവകാശമുന്നയിച്ച് സുപ്രീംകോടതിയിൽ ഹർജി. ഭർത്താവ് ബോണി കപൂർ,മക്കളായ ജാൻവി,ഖുശി എന്നിവർക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. സ്വത്തിൽ തത്സ്ഥിതി തുടരാനും ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പല്ലി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. തന്റെ മുത്തശ്ശന്റെ സ്വത്ത് അനധികൃത മാർഗങ്ങളിലൂടെ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ചെന്നൈ സ്വദേശിനി എം.സി. ശിവകാമിയും കുടുംബവുമാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ നേരത്തെ മദ്രാസ് ഹൈക്കോടതി ഇടപെട്ടിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |