SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

പദ്ധതി വിപുലീകരിച്ച് വിജയ് സർക്കാർ;  സ്ത്രീകൾക്ക് എല്ലാ ബസിലും സൗജന്യയാത്ര

s

ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ലിമിറ്റഡ്, ഡീലക്സ്, മൊഫ്യൂസൽ ബസുകളിലും സൗജന്യ യാത്ര. 'വെട്രി പയനം' എന്ന വിപുലീകരിച്ച യാത്രാ പദ്ധതിയുടെ ഉദ്ഘാടനം കോയമ്പേട് ബസ് സ്റ്റാൻഡിൽ വനിതകൾക്ക് ടിക്കറ്ര് നൽകിക്കൊണ്ട് മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു. ടി.വി.കെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യബസ് യാത്രയെന്നത്.

ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ 84.32 ലക്ഷം സ്ത്രീകൾക്ക് പ്രയോജനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2021ൽ മുൻ ഡി.എം.കെ സർക്കാർ അവതരിപ്പിച്ച 'കലൈഞ്ജർ മകളിർ വിടിയൽ പയനം" എന്ന പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, VIJAY TVK, FREE BUS TRAVEL IN TAMILNADU, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360