
ന്യൂഡൽഹി: എല്ലാ കന്നുകാലിക്കടത്തും കശാപ്പിനല്ലെന്ന് സുപ്രീംകോടതി. ഛത്തീസ്ഗഢിൽ കാളകളെ കശാപ്പിനായി കൊണ്ടുപോയെന്ന കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് നിരീക്ഷണം. കന്നുകാലി കടത്തിനുള്ള രേഖകൾ കൈയിലുണ്ടായിരുന്നില്ല എന്നതുകൊണ്ട് കശാപ്പിനാണെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. 32 കാളകളെ ട്രക്കിൽ കൊണ്ടുപോയ ആൾക്ക് ഒരുവർഷം കഠിനതടവും 1000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |