
ചെന്നൈ: വിജയ് നയിക്കുന്ന ടി.വി.കെ 'ഇന്ത്യാ' സഖ്യത്തിന്റെ ഭാഗമായി. വൈകാതെ വിജയ് സഖ്യത്തിലെ മറ്റ് പ്രധാന പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ ടി.വി.കെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കോൺഗ്രസ് തമിഴ്നാട് പ്രസിഡന്റ് മാണിക്കം ടാഗോറാണ് സഖ്യതീരുമാനം അറിയിച്ചത്. സഖ്യത്തിലെ വലിയ പാർട്ടികളിലൊന്നായിരുന്ന ഡി.എം.കെ, സഖ്യം ഉപേക്ഷിച്ചതു കോൺഗ്രസിന്റെ പിടിപ്പുകേടാണെന്ന മുന്നണിയിൽ വിമർശനം നിലനിൽക്കെയാണ് ടി.വി.കെയെ കോൺഗ്രസ് സഖ്യത്തിലെത്തിച്ചത്.
കോൺഗ്രസ് നയിക്കുന്ന സഖ്യത്തിലേക്ക് ഇനി മടക്കമില്ലെന്നും അതേസസമയം, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കെതിരായ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പുള്ളതിനാൽ കുറ്റ വിചാരണയിലടക്കം സഹകരിക്കുമെന്നുമാണ് ഡി.എം.കെയുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |