SignIn
Kerala Kaumudi Online
Monday, 26 October 2026 3.15 AM IST

പണിമുടക്ക് ആഹ്വാനം തള്ളി എൽ.പി.ജി വിതരണക്കാർ

ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ" മുന്നണി റാലിക്ക് മുന്നോടിയായുള്ള പണിമുടക്ക് ആഹ്വാനം അവഗണിച്ച് പാചകവാതക വിതരണക്കാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് എൽ.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഒഫ് ഇന്ത്യ (എഫ്.എൽ.ഡി.ഐ). പാചകവാതക വിതരണം തടസപ്പെടരുതെന്നും സമരാഹ്വാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി എണ്ണക്കമ്പനികളുമായും പെട്രോളിയം മന്ത്രാലയവുമായും ചർച്ചകൾ തുടരുകയാണ്. 21ന് എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിൽ ചില ഉറപ്പുകൾ ലഭിച്ചതായും സംഘടന വ്യക്തമാക്കി. കമ്മിഷൻ വർദ്ധന ആവശ്യപ്പെട്ടും പ്രവർത്തനച്ചെലവ് വർദ്ധന,​ പുതിയ പാചകവാതക കണക്ഷനുകളിലെ നിയന്ത്രണങ്ങളുൾ എന്നിവ ഉന്നയിച്ചുമാണ് വിതരണക്കാർ പ്രതിഷേധിച്ചിരുന്നത്. ഇടക്കാല കമ്മിഷൻ വർദ്ധനയ്ക്ക് ശുപാർശ ചെയ്യാൻ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360